"കുമ്പള പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് നിർത്താനുള്ള സാഹചര്യം ഒരുക്കണം". -പിഡിപി
കുമ്പള : നഗരത്തിന്റെ പ്രധാന മുഖമായ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് യാത്രക്കാരെ ഇറക്കാനും,കയറ്റാ നും സാഹചര്യം ഒരുകണമെന്ന് പിഡിപി" കുമ്പള പഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.
റയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർ, ഓഫീസുകളിലും, ബാങ്കിലും,വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും,മത്സ്യ മാർക്കറ്റിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന ബസ് യാത്രക്കാർ ഇവിടെ ബസ് നിർത്താത്തത് കൊണ്ട് മീറ്ററുകളോളം നടന്ന് വരേണ്ട അവസ്ഥയാണുള്ളത്.ഇത് പ്രായമായവർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും ദുരിതമാവുന്നുണ്ട്.
ബദിയടുക്ക- കാസറഗോഡ് -തലപ്പാടി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാരെ ഇറക്കാനും, കയറ്റാനും തയാറാകണം. ഇതിനായി പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം നടപ്പിലാക്കാൻ ആർജ്ജവം കാണിക്കണമെന്നും പിഡിപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പേരാൽ കണ്ണൂർ, ബദിയടുക്ക,പെർള പോകുന്ന ബസ് സ്റ്റാൻഡ് പരിസരം മഴ വെള്ളം കെട്ടി കിടക്കുന്നത് കാരണം സ്ത്രീകൾക്കും, കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ബസ് കയറാൻ പ്രയാസം നേരിടുന്നുണ്ട്. യാത്രക്കാർ മഴയും വെയിലും കൊള്ളേണ്ട സാഹചര്യവും നിലവിലുണ്ട്. ഇതിനൊക്കെ അടിയന്തിരമായി പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും,കെ എസ് ആർ ടി സി ബസുകൾക്ക് കുമ്പള റെയിൽവേ സ്റ്റേഷന്റെ മുന്നിൽ സ്റ്റോപ് അനുവദിക്കണമെന്നും പിഡിപി നേതാക്കളായ ഖാലിദ് ബംബ്രാണ, സാദിഖ് മുളിയടുക്ക, അഷ്‌റഫ് ബദ്രിയ നഗർ,ബഷീർ കജാലം,റസാഖ് മുളിയടുക്ക, ഹനീഫ് കൊടിയമ്മ, ഖലീൽ കൊടിയമ്മ, അഷ്‌റഫ് കൊടിയമ്മ,മൂസ അട്ക എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.

Post a Comment