JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് സംയുക്ത സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത്, അലോപതി, ആയുർവേദ,യൂനാനി, ഹോമിയോപതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു.

 പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 2026 ജൂലൈ 7-ന് ആരംഭിച്ച ക്യാമ്പ് 15 ദിവസത്തിന് ശേഷമാണ് സമാപിച്ചത്. ക്യാമ്പ് നൂറുകണക്കിന് രോഗികൾക്ക് അനുഗ്രഹമായി. 

 ക്യാമ്പിന്റെ സമാപനം പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി. അബ്ദുൽ ഖാദർ ഹാജി വൈസ് പ്രസിഡന്റ് ബൽകീസ് എം-ഗഫാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി ഖാലിദ്,വിവിധ വാർഡുകളിലെ വാർഡ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ  കളത്തൂരിൽ സമാപിച്ചു. ക്യാമ്പിൽ അലോപ്പതി, ആയുർവേദ,യൂനാനി, ഹോമിയോപ്പതി ഡോക്ടർമാരായ ഡോ:ഷക്കീറലി,ഡോ:രാജീവ്‌, ഡോ:റൈഹാന,ഡോ:ഷഹാന,ഡോ:രഹന എന്നിവരുടെ സേവനവും ബോധവൽക്കരണവും ശ്രദ്ധേയമായി. 

മൊഗ്രാൽ ജിവിഎച്ച്എസ്എസ്,കുമ്പോൾ ജിഎംഎൽപി സ്കൂൾ, പെറുവാർഡ് കടപ്പുറം വായനശാല, കൊടിയമ്മ യു.പി സ്കൂൾ,ഗണേഷ് മന്ദിരം (നാരായണമംഗലം നായിക്കാപ്പ്),പേരാ ൽ ജിജെബിഎസ് സ്കൂൾ, എഫ്‌.ഡബ്ല്യു.സി ബംബ്രാണ, കളത്തൂർ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.

മഴക്കാലത്ത് വ്യാപകമായി പടരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ പൊതുജനങ്ങൾക്ക് ആവശ്യമായ ചികിത്സയും ബോധവത്കരണവും ക്യാമ്പിലൂടെ നൽകി.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ സഹായമാകുന്നതായി നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പറഞ്ഞു.



No comments