സെൻസസ് ഡ്യൂട്ടിയിൽ ഭാര്യയും ഭർത്താവും ഒന്നിച്ച്:ചോദ്യങ്ങൾ ഭർത്താവിന്റെ വക, എഴുതിയെടുക്കാൻ ഭാര്യയും,ജോലി എളുപ്പം നാട്ടുകാർക്ക് കൗതുകം
മൊഗ്രാൽ.വ്യത്യസ്തമാ ണ് മൊഗ്രാലിലെ കെ മുഹമ്മദ് കുഞ്ഞി മാഷിന്റെയും,ഭാര്യ ഫർസാന കെ ടീച്ചറുടെയും 2027നുള്ള എന്യൂമറേഷൻ സെൻസസ് ഡ്യൂട്ടി. കഴിഞ്ഞ എസ്ഐആർ ജോലികൾ വളരെ ഭംഗിയോടും, എളുപ്പത്തിലും നിർവഹിച്ച് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയ കെ മുഹമ്മദ് കുഞ്ഞി മാഷിന് സെൻസസ് ഡ്യൂട്ടിയും ഒട്ടും പ്രയാസമുണ്ടാക്കിയിട്ടില്ല.നാട്ടുകാരുമായുള്ള പരിചയവും,പൊതു സ്ഥലവും, അതിരുകളെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ 34 ചോദ്യങ്ങൾക്ക് വീട്ടുകാരിൽ നിന്നുള്ള ഉത്തരം കണ്ടെത്തലും എളുപ്പമാകുന്നു,ഭാര്യ കൂട്ടിനുള്ളപ്പോൾ പിന്നെ പറയേണ്ടതുമില്ല.
രാവിലെത്തന്നെ മുഹമ്മദ് കുഞ്ഞി മാഷും ഭാര്യയും തങ്ങളുടെ ഉത്തരവാദിത്വപ്പെട്ട സെൻസസ് എന്യൂ മറേഷൻ ജോലികളിൽ മുഴുകും.എസ്ഐആർ ഡ്യൂട്ടിക്കിടയിൽ ലഭിച്ച കെട്ടിട നമ്പരും, താമസക്കാരനെയും,വീട്ടിൽ എത്രപേരുണ്ടെന്നുമൊക്കെ മാഷിനും,ഭാര്യക്കും മനപ്പാഠമാണ്. വീട്ടിലേക്ക് കയറി ചെല്ലുന്ന ഭാര്യയെയും, ഭർത്താവിനെയും അതിഥികൾ എത്തിയത് പോലെയാണ് വീട്ടുകാർ ഇവരെ സ്വീകരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം ശനി,ഞായർ എന്നിങ്ങനെ അവധി ദിവസങ്ങളിലും ജോലി ചെയ്ത് കടമ നിർവഹിച്ച് സ്കൂൾ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ മാതൃകാ ദമ്പതികളായ അധ്യാപകരുടെ ശ്രമം.
കെ മുഹമ്മദ് കുഞ്ഞി എ ജെ ഐ എ യു പി സ്കൂൾ ഉപ്പളയിൽ അറബിക് അധ്യാപകനായും, ഫർസാന കെ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് അധ്യാപകരായി ജോലി ചെയ്യുന്നത്.

Post a Comment