എച്ച് ഐ വി എയ്ഡ്‌സ് ബോധവൽക്കരണം: മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു
കാസറഗോഡ്: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കേരള കേന്ദ്ര സർവകലാശാല എൻ.എസ്.എസ്. യൂണിറ്റ് എന്നിവ സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി. / എയ്ഡ്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ജില്ലാ അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. 17 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീ, പുരുഷ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.
മാരത്തോൺ മത്സരം ജൂലൈ 30 വ്യാഴാഴ്ച രാവിലെ 8:30 ന് പെരിയ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ വെച്ച് നടക്കും. മത്സരത്തിൽ സ്ത്രീ, പുരുഷ വിഭാഗങ്ങൾക്ക് വെവ്വേറെയായിട്ടാണ് ക്യാഷ് അവാർഡുകൾ നൽകുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡ ലഭിക്കും. കൂടാതെ, ജില്ലാതല മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 27-ന് മുൻപായി 9809737146, 9946105789 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment