JHL

JHL

തനിമ കലാസാഹിത്യ വേദിയുടെ രണ്ട് പുസ്തകങ്ങളുടെ ചർച്ച നവ്യാനുഭവമായി

കാസർകോട്:തനിമ കലാസാഹിത്യ വേദി കാസർകോട്യ ഡയലോഗ് സെൻ്ററിൽ നടത്തിയ രണ്ട് പുസ്തകങ്ങളുടെ ചർച്ച നവ്യാനുഭവമായി. മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്തിൻ്റെ മക്ക മദീന പുണ്യഭൂമിയിലൂടെ പുസ്തകവും സജ്ന അബ്ദുല്ലയുടെ 215 -ാം നമ്പർ വീട് എന്ന പുസ്തകവുമാണ് ചർച്ച ചെയ്തത്. യഥാക്രമ റഹ്മാൻ മുട്ടത്തൊടിയും അഷ്‌റഫ് അലി ചേരങ്കൈയും പുസ്തകങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടപ്പോൾ എഴുത്തുകാർ പുസ്തകങ്ങൾ പിറവിയെടുക്കാനുണ്ടായ സാഹചര്യങ്ങളും എഴുത്ത അനുഭവങ്ങളും വിവരിച്ചത്  സദസിന് നവ്യാനുഭവങ്ങളായി.
ധാരാളം പുസ്തകങ്ങൾ പിറവിയെടുക്കുകയും എഴുത്തുകാർ ജനിക്കുകയും ചെയ്യുമ്പോൾ പുതുതലമുറ ഇപ്പോഴും വായനയിൽ നിന്ന് പുറന്തിരിഞ്ഞിരിക്കുകയാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തനിമ ജില്ലാ പ്രസിഡൻ്റ് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹീം ബള്ളൂർ, റാഫി പള്ളിപ്പുറം,സുലൈഖ മാഹിൻ, റഹീം തെരുവത്ത്, നിസാർ പെർവാഡ്, അബ്ദുല്ല എടമ്പലം, ഇൻഹാം തുടങ്ങിയവർ സംസാരിച്ചു. സക്കീന അക്ബർ സ്വാഗതവും സലാം ചൗക്കി നന്ദിയും പറഞ്ഞു.

No comments