JHL

JHL

ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഒന്‍പതുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

govt-general-hospital-kasaragod-muhammed-iyas   

കാസർകോട് ∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 9 വയസ്സുകാരൻ മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. ബേഡകം തലേക്കുന്ന് സ്വദേശി അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാസിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


 

No comments