JHL

JHL

ദേശീയ ചൂണ്ടയിടൽ മത്സരത്തിന്റെ ലോഗോ പ്രകാശനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

കാസർകോട് : ഡിടിപിസിയും ബ്ലോക്ക് പഞ്ചായത്തും കുമ്പള ഗ്രാമ പഞ്ചായത്ത്, കെ പി എസ് കയാക്കിംഗ് എന്നിവരുടെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ദേശീയ ചൂണ്ടയിടൽ മത്സരത്തിന്റെ ലോഗോ പ്രകാശനം ടൂറിസം വകുപ്പ് മന്ത്രി  പി.സി. വിഷ്ണുനാഥ് കാസറഗോഡ് എം എൽ എ കല്ലട്ര മാഹിൻ ഹാജിക്ക് നൽകി നിർവഹിച്ചു. കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ കാദർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്,  ജില്ലാ പഞ്ചായത്ത് അംഗം ഹർഷാദ് വൊർക്കാടി. ബ്ളോക്ക് മെമ്പർ ജയിംസ്,  ജനപ്രതിനിധികളായ  മഞ്ചുനാഥ ആൾവ, അബ്ബാസ് കൊടിയമ്മ, സംഘാടക സമിതി ഭാരവാഹികളയ  കെ പി മുനീർ,  സുഗുണ കുമാർ.മൊയ്‌ദീൻ അസീസ്.ബി എ റഹിമാൻ ആരിക്കാടി. കെ വി യുസഫ് ഹാഷീർ വളവിൽ.മുഹമ്മദ് കാക
 തുടങ്ങിയവർ പങ്കെടുത്തു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വ്യത്യസ്തമായ മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

No comments