JHL

JHL

കുമ്പള ടോൾ പ്ലാസ ; സമരത്തിൽ ബി ജെ പി യുടെ അസാന്നിദ്ധ്യം ചർച്ചയാവുന്നു

കുമ്പള : മാനദണ്ഡങ്ങൾ മറികടന്ന്  കുമ്പളയിൽ സ്ഥാപിക്കാൻ പോകുന്ന  ടോൾ  പ്ലാസക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോൾ സമരത്തിൽ  ബി ജെ പി യുടെ അസാന്നിദ്ധ്യം ചർച്ചയാവുന്നു. നേരത്തെ ആക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ബി ജെ പി നേതാക്കൾ പിന്നീട് ആക്ഷൻ കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. 

ടോൾ പ്ലാസക്ക് അനുകൂലമായ ബി ജെ പിയുടെ നിലപാടിൽ പ്രവർത്തകരിൽ ഒരു വിഭാഗത്തിന് കാര്യമായ അതൃപ്തി ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. കൂടാതെ ബി ജെ പി നേതാക്കൾ ടോൾ പ്ലാസക്ക് അനുകൂലമായി ഒപ്പ് ശേഖരിക്കാൻ ഇറങ്ങിയതായും പറയപ്പെടുന്നു.


  

 



No comments