JHL

JHL

തിരുവോണം: ഡ്രൈവർമാർ കൂട്ട അവധിയിൽ, യാത്രക്കാർ വലഞ്ഞു

കാസർഗോഡ്. തിരുവോണത്തിന് കെഎസ്ആർടിസി ഡ്രൈവർമാർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് കാസർഗോഡ് ഡിപ്പോയിലെത്തിയ യാത്രക്കാർ വലഞ്ഞു. ചുരുക്കം ചില ബസ്സുകളാ ണ് ഓടുന്നത്. മംഗലാപുരം റൂട്ടിലോടുന്ന  കർണാടക കെഎസ്ആർടിസി ബസുകളും തിരുവോണവും നബിദിനവും പ്രമാണിച്ച് യാത്രക്കാരില്ലെന്ന കാരണത്താൽ പകുതി ബസുകൾ ഓടാത്തതും യാത്രക്കാർക്ക് ദുരിതമായി.

 കെഎസ്ഡിപി ചന്ദ്രഗിരി റൂട്ടിലും ചുരുക്കം ചില ബസുകളാണ് ഓടുന്നത്. ചെർക്കള ദേശീയപാത വഴിയും ബസ്സുകൾക്ക് കുറവുണ്ട്. കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർ ക്ഷുഭിതരായി സ്റ്റേഷൻ മാസ്റ്ററോട് കയർക്കുന്നുമുണ്ട്. ഡ്രൈവർമാർക്ക് കൂട്ട അവധി നൽകിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്.

No comments