കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 ബ്രോഷർ പ്രകാശനം ചെയ്തു
കാസർഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ന്റെ ബ്രോഷർ പ്രകാശനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അണ്ടർ 18കേരള ഫുട്ബോൾ ടീം ഗോൾകീപ്പർ മിർസാൻ മുഹമ്മദ് പ്രകാശനം ചെയ്തു.
കേരള ജൂനിയർ ഫുട്‌ബോൾ താരം ശഹബാസ് മുഖ്യ അതിഥിയായി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ചടങ്ങ് ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്ധ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ സകീന അബ്ദുള്ള ഗോവ അധ്യക്ഷത വഹിച്ചു.
ഒക്ട്ടോബർ 3 മുതൽ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി കലാകായിക മത്സരങ്ങൾ നടക്കും.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജെയിംസ്, സുകുമാരൻ കുതിരപ്പാടി, ഹനീഫ പാറ, ജമീല അഹമ്മദ്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്ങര, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായ ജോയിൻ ബിഡിയോ പീതാമ്പരൻ, സുജിത്ത്.കിഷോർ, സുബൈദ ഷബാന ക്ലബ്ബുകളെ പ്രതിനിധീകരിച്ചു കൊണ്ട് ഫസൽ പേരാൽ, അബ്ബാസ് കൊടിയമ്മ, നിസാം കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment