കുമ്പളയിൽ ഡി വൈ എഫ് ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ
കുമ്പള : കുമ്പളയിൽ ഡി വൈ എഫ് ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രഞ്ജിത കുമാരി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കുമ്പള ടൗണിലെ കൊട്ടൂടൽ സ്ക്വയർ കെട്ടിടത്തിൽ ഇവരുടെ ഓഫീസിനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം മുതൽ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ ഓഫീസിൽ വന്ന് നോക്കിയെങ്കിലും ഓഫീസ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പൊലീസ് എത്തി പൂട്ടു തകർത്ത് തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ മൃതദേഹം താഴിയിറക്കി കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചു. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കുമ്പള ബത്തേരിയിലെ ചന്ദ്രൻ വാരിജാക്ഷി - ദമ്പതികളുടെ മകളാണ്. ഭർത്താവ് കൃതേഷ്. ഒരു കുട്ടിയുണ്ട്. ഡിവൈഎഫ്ഐ കുമ്പള മേഖലാ പ്രസിഡൻറ് ആണ് രഞ്ജിത കുമാരി.
ഒരു വർഷം മുമ്പ് കർണാടകയിൽ വെള്ളത്തിൽ മുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട സിപിഎം പ്രവർത്തകൻ അജിത് കുമാറിന്റെ സഹോദരിയാണ്.
Post a Comment