കുമ്പളയിൽ വിവരാവകാശ പ്രവർത്തകന് വധഭീഷണി
കുമ്പള: പ്രാദേശികതലത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മനസ്സിലാക്കി വിവരാവകാശ രേഖകൾ ശേഖരിച്ച് അവയ്ക്കെതിരെ നിരന്തരം പ്രവർത്തിച്ചു വരുന്ന വിവരാവകാശ സാമൂഹിക പ്രവർത്തകൻ എൻ .കേശവ നായിക്കിനെതിരെ വധഭീഷണിയുള്ളതായി അദ്ദേഹം കുമ്പള പ്രസ്ഫോറത്തിൽ നടത്തിയ വാർത്ത സമ്മേള നത്തിൽ അറിയിച്ചു.
മഞ്ചേശ്വരം ബായാർ പാതക്കല്ലിൽ നിന്നും അനധികൃതമായി തമിഴ്നാട്ടിലെ സിമൻ്റ് ഫാക്ടറികളിലേക്ക് മണ്ണ് കടത്തിക്കൊണ്ടു പോകുന്നു. കേരള-കർണാടക അതിർത്തി പ്രദേശമായ പാതക്കല്ലിൽ നിന്ന് കർണാടക സർക്കാരിൻ്റെ അനുമതി പത്രം ദുരുപയോഗം ചെയ്താണ് മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. സമാന രീതിയിൽ കുമ്പള അനന്തപുരത്തുനിന്നും മണ്ണും ചെങ്കല്ലുകളും കടത്തിക്കൊണ്ടു പോകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രകൃതി ചൂഷണങ്ങൾക്കെതിരെ കേശവനായിക് കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും ഉയർന്ന ഉദ്യോഗ ഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽ കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായാണ് മാഫിയകൾ കേശവ നായിക്കിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞയാഴ്ച മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മഹാലിംഗ എന്ന പച്ചു പ്രസാദ്, കോട്ടേക്കാർ സ്വദേശി രാജ എന്നിവർ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തപ്പോൾ വധഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ നടക്കുന്ന ഈ വൻ മണ്ണ് കൊള്ളയ്ക്കെതിരെ എം.എൽ.എ എന്ന നിലയിൽ എ.കെ.എം അഷ്റഫ് രംഗത്ത് വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Post a Comment