JHL

JHL

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: കുമ്പളയിൽ വീട് സന്ദർശനം സജീവമാക്കി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

കുമ്പള. പടിവാതിക്കലിൽ എത്തിനിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള വീട് സന്ദർശനം സജീവമാക്കി കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഒപ്പം ഫണ്ട് സമാഹരണവും.

 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചെലവിലേക്കുള്ള ഫണ്ട് ജനങ്ങളിൽ നിന്ന് തന്നെ നടത്താൻ ലക്ഷ്യമിട്ടുള്ള കെപിസിസിയുടെ ആഹ്വാനം പ്രകാരമുള്ള പരിപാടിക്ക് കഴിഞ്ഞമാസം 29നാണ് തുടക്കമിട്ടത്.ഈ മാസം 10 വരെയാണ്  ഗൃഹസന്ദർശന സമയം.

 കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മുളിയടുക്ക പത്താം വാർഡിൽ ഗൃഹസന്ദർശനം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ  ശേഖർ ദർബാർകട്ട അധ്യക്ഷത വഹിച്ചു. കേശവ ദർബാർകട്ട സ്വാഗതം പറഞ്ഞു. ആനന്ദ,ജോൺസോ ജര്‍,നാരായണ,ചന്ദ്ര ദർബാർകട്ട എന്നിവർ സംബന്ധിച്ചു.ഹരീഷ് മുളിയടുക്ക നന്ദി പറഞ്ഞു.

No comments