JHL

JHL

പഴയകാല പ്രവാസി യൂസഫ് പേരാൽ കണ്ണൂർ നിര്യാതനായി.

ബദ്രിയ നഗർ. ബദ്യാനഗർ ഹോമിയോ ക്ലിനിക്കിന് പിറകുവശത്തെ താമസക്കാരനായ പഴയകാല പ്രവാസി യൂസഫ് പേരാൽ കണ്ണൂർ(60) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. ഇന്നലെ ഇഷാ നമസ്കാരത്തിന് ബദ്രിയാ നഗർ ജുമാമസ്ജിദിൽ എത്തിയിരുന്നതായി മഹല്ല് നിവാസികൾ പറയുന്നുണ്ട്.രാത്രി വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് കിടന്നതുമാണ്.

ഭാര്യ:മൈമൂന. മക്കൾ:ജാസ്മിൻ, യസ്നാസ്.മരുമക്കൾ യാസീർ തളങ്കര,റംഷീദ് എരിയ ബ്ലാർകോഡ്. ഏക സഹോദരി സാജിത.മയ്യത്ത് പേരാൽ കണ്ണൂർ ജുമാ മസ്ജിദിൽ ഉച്ചയോടെ ഖബറടക്കും.

 നിര്യാണത്തിൽ  ബദ്ര്യാനഗർ വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു.

No comments