JHL

JHL

ദേശീയപാത നിർമ്മാണം : തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുക - എഫ്.ഐ.ടി.യു

കാസർകോട്: ദേശീയപാത നിർമ്മാണത്തിനിടെ അപകടങ്ങളിൽ പെട്ട് തൊഴിലാളികൾ മരണപ്പെടുന്നത് തുടർക്കഥയാവുകയാണ്,  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (എഫ്. ഐ.ടി.യു) കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൊഗ്രാൽ പുത്തൂരിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് യു.എൽ.സി.സി ജീവനക്കാരായ വടകര മടപ്പള്ളിയിലെ അക്ഷയ് എസ്.ആർ, മണിയൂരിലെ അശ്വിൻ ബാബു എന്നിവർ ദാരുണമായി മരണപ്പെട്ടതും, ചെർക്കളയിൽ നിർമ്മാണത്തിനടെ താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചതും ഒരാഴ്ചക്കിടെയാണ്.  ദേശീയപാത നിർമ്മാണത്തിനിടെ ജില്ലയിൽ ഏഴ് മരണങ്ങൾ ഉണ്ടായി എന്നത് ഗൗരവകരമാണ്. തൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത കമ്പനിക്കെതിരെ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. മരണപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും എഫ്. ഐ.ടിയും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു.

No comments