JHL

JHL

ജനകീയ വ്യായാമ പരിശീലന പദ്ധതിയായ മൊഗ്രാലിലെ മെക് 7 ഹെൽത്ത് ക്ലബ്ബിന് ഒരു വയസ്സ്: വിപുലമായ രീതിയിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നു, സ്വാഗതസംഘം രൂപവൽക്കരിച്ചു.

മൊഗ്രാൽ: ആരോഗ്യകരമായ ജീവിതവും സന്തോഷവും ഉറപ്പ് നൽകുന്ന ജനകീയ വ്യായാമ പരിശീലന  പദ്ധതിയായ മെക്-7' ന് മൊഗ്രാലിൽ ഒരു വയസ്സ്.

ചുരുങ്ങിയ ആളുകളുമായി ആരംഭിച്ച ശാസ്ത്രീയ വ്യായാമ മുറയായ മെക്-7' ജനപ്രീതി നേടി വലിയൊരു പ്രസ്ഥാനമായി ഇന്ന് മൊഗ്രാലിൽ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിപുലമായ പരിപാടികളോടെ ഒന്നാം വാർഷികം ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 6:30ന് വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ആഘോഷിക്കാൻ മൊഗ്രാൽ മെക്-7'  ഹെൽത്ത് ക്ലബ്ബ് തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി. മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ പി സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ, ചീഫ് കോർഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, നോർത്ത് സോൺ കോർഡിനേറ്റർ ഡോ. ഇസ്മായിൽ മുജദ്ദിദി മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. 
മൊഗ്രാൽ, കുമ്പള, പട്ല, പള്ളിക്കര എന്നീ യൂണിറ്റുകളിൽ നിന്നായി 300 ഓളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ എം.മാഹിൻ മാസ്റ്റർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. സത്താർ ആരിക്കാടി അധ്യക്ഷത വഹിച്ചു.  റിയാസ് മൊഗ്രാൽ, ടികെ ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി.കെ അൻവർ, മുഹമ്മദ് അബ്കോ, ടി.എ ജലാൽ, എം.എ അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: 
സത്താർ ആരിക്കാടി (ചെയർമാൻ)
 റിയാസ് കരീം (കൺവീനർ)
എംഎ അബൂബക്കർ സിദ്ദീഖ് (ട്രഷറർ). 

വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ പ്രോഗ്രാം-പബ്ലിസിറ്റി: 
ടി കെ അൻവർ (ചെയർമാൻ)
എംഎ മൂസ(കൺവീനർ). 

ഫൈനാൻസ്:
എം മാഹിൻ മാസ്റ്റർ (ചെയർമാൻ)
ടികെ ജാഫർ (കൺവീനർ) 

റിസപ്ഷൻ:
അറബി കുമ്പള(ചെയർമാൻ)
മുഹമ്മദ് കുഞ്ഞി ടൈൽസ് (കൺവീനർ)

സ്റ്റേജ് & സൗണ്ട്സ്:
മുഹമ്മദ് അബ്ക്കോ (ചെയർമാൻ) 
മുഹമ്മദ് സ്മാർട്ട് (കൺവീനർ) 

ഫുഡ്& അക്കമെഡേഷൻ:
ടി എ ജലാൽ (ചെയർമാൻ)
അബ്ദുൽ റഹ്മാൻ സൂപ്പർ (കൺവീനർ)

 വീഡിയോ&ഫോട്ടോഗ്രാഫി
എംജിഎ റഹ്മാൻ (ചെയർമാൻ)
ഹാരിസ് ബഗ്ദാദ് (കൺവീനർ).

No comments