കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിന് 4.5 കോടി; സിഎച്ച്സിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായാണ് തുക അനുവദിച്ചത്
കുമ്പള : പതിനഞ്ചാം ധനകാര്യ കമ്മിഷൻ ആരോഗ്യ ഗ്രാന്റിനത്തിലുൾപ്പെടുത്തി കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിനായി നാലുകോടി 36 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ ഒരു കോടി ഒൻപത് ലക്ഷം രൂപ നൽകും. സിഎച്ച്സിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ 16 പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഷ്റഫ് കർളയുടെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കി ദേശീയ ആരോഗ്യമിഷന് സമർപ്പിച്ചിരുന്നു. കെട്ടിടങ്ങളുടെ നിർമാണത്തിനായി തുക വിനിയോഗിക്കും. ഓടുമേഞ്ഞ ചോർന്നൊലിക്കുന്ന കെട്ടിടങ്ങളാണ് നിലവിലുള്ളത്.
Post a Comment