JHL

JHL

ജനാധിപത്യത്തിനുമേൽ മതാധിപത്യം അധികാരം സ്ഥാപിക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി- ദേശീയവേദി സെമിനാർ

മൊഗ്രാൽ: ജനാധിപത്യത്തിനുമേൽ മതാധിപത്യം അധികാരം സ്ഥാപിക്കുന്നതാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അധ്യാപകനും അക്കാദമിക് കൗൺസെലറുമായ സൂരജ് മേലത്ത് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ മൊഗ്രാൽ ദേശീയവേദി 'തിരസ്കരിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സൂരജ് മേലത്ത്  വിഷയാവതരണം നടത്തി. 
ശക്തമായ ഭരണഘടന നിലവിലുണ്ടായിട്ടും ജനാധിപത്യത്തിൽ പൗരന്മാർക്ക് തുല്യ പരിഗണന എന്നത് യാഥാർത്ഥ്യമാകുന്നില്ല. സ്ത്രീകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രണ്ടാംകിട പൗരന്മാരായി അരികുവൽക്കരിക്കപ്പെടുകയും അവരുടെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിന് ജനാധിപത്യപരമായ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത മോട്ടിവേറ്റർ പി മുഹമ്മദ് നിസാർ മോഡറേറ്ററായിരുന്നു. മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.
റിട്ട. ഹെഡ്മാസ്റ്റർ എം.മാഹിൻ,എ.എം സിദ്ദീഖ് റഹ്മാൻ, ടി.കെ ജാഫർ,ബി.എ മുഹമ്മദ് കുഞ്ഞി, റിയാസ് കരീം,അഷ്‌റഫ്‌ പെർവാഡ്,മുർഷിദ് മൊഗ്രാൽ,സി.എം ഹംസ എച്ച്.എം കരീം, വിജയകുമാർ പ്രസംഗിച്ചു.

മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ, അഷ്‌റഫ്‌ സാഹിബ്, ഖാദർ മൊഗ്രാൽ,ഗഫൂർ ലണ്ടൻ, ഹമീദ് പെർവാഡ്, 
ടി.പി.എ റഹ്മാൻ, സുബൈർ ബി.എം, അനീസ് കോട്ട, ടി.എ ജലാൽ,മൊയ്തീൻകുഞ്ഞി ഖിസൈസ്,വിശ്വനാഥൻ, എം.പി.എ ഖാദർ,ഖലീൽ കടവത്ത്‌, ജാസിൽ ജാഫർ, ഹസ്സൻ, സിദ്ദീഖ് സ്ട്രിക്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ടി കെ അൻവർ ജനാധിപത്യ സംരക്ഷണ പ്ര
തിജ്ഞ ചൊല്ലി കൊടുത്തു.
ട്രഷറർ പി.എം മുഹമ്മദ്കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.

No comments