JHL

JHL

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് കോഴിക്കോട് സ്വദേശികൾ മരിച്ചു


മൊഗ്രാൽ പുത്തൂർ:  നിർമ്മാണം പൂർത്തയായിക്കൊണ്ടിരിക്കുന്ന മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോഴിക്കോട് ര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂർ സ്വദേശി അശ്വിൻ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ്  അപകടം നടന്നത്.

തെരുവ് വിളക്ക് സ്ഥാപിക്കാൻ ഉപയോഗിക്കുകയായിരുന്ന  ക്രെയിനിന്റെ ബോക്സ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ്  മരിച്ചിരുന്നു. നിലഗുരുതരമായതിനാൽ അശ്വിനെ ഉടൻ തന്നെമംഗ്ളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments