JHL

JHL

എല്ലാവർക്കും പറയാൻ കാലാവസ്ഥാ വ്യതിയാനം കാരണം:വിപണിയിൽ പഴവർഗ്ഗങ്ങൾക്കും വില കുറയുന്നില്ല


കുമ്പള.ഈ വർഷം തുടക്കത്തിൽ ഉണ്ടായിരുന്ന വില തന്നെയാണ് പഴവർഗ്ഗങ്ങൾക്ക് ഇപ്പോഴും വിപണിയിൽ. കാലാവസ്ഥ വ്യതിയാനം പഴവർഗങ്ങളുടെ ഉൽപാദനത്തെ ബാധിച്ചുവെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഇടത്തരക്കച്ചവടക്കാർ അത് വിശ്വസിക്കുന്നില്ല. മാമ്പഴക്കാലം അവസാനിച്ചതോടെ മറ്റു പഴവർഗ്ഗങ്ങളുടെ വരവ് വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.എന്നാൽ വിലയാകട്ടെ പഴയ പടി തന്നെ തുടരുകയും ചെയ്യുന്നു.

 ഓരോ പഴവർഗ്ഗത്തിനും അതിന്റെ മേന്മയനുസരിച്ചാണ് വിലയിടാക്കുന്നത്.വില കൂടുതലുള്ളവ മുന്തിയ ഇനമായി കണക്കാക്കുന്നു. ആപ്പിൾ തന്നെ മൂന്നു തരത്തിൽ ഇറങ്ങുന്നുണ്ട്.120 രൂപ മുതൽ 200 രൂപ വരെയാണ് വില.പിയറാണ് പഴവർഗങ്ങളിൽ താരംവില 340. കാലാവസ്ഥാ വ്യതിയാനം  മൂലം ഉൽപാദനത്തെ  ഏറെ ബാധിച്ച റമ്പൂട്ടാന് 320 രൂപയാണ് ഇപ്പോഴും വില.80ലെത്തിയ നേന്ത്രക്കായക്ക് ഇപ്പോൾ 60 രൂപയായി കുറഞ്ഞിട്ടുണ്ട്.

കറുത്ത മുന്തിരി 60,വെള്ള മുന്തിരി 100, തണ്ണിമത്തൻ 32,ഷമാം 80, പൈനാപ്പിൾ 70, പപ്പായ 50,കിവി 140,നാടൻ പിയർ 140,അനാർ 140,ഡ്രാഗൺ 130- 180,പേർള 60-100, മുസംബി 50,ചക്കപ്പഴം100,ഗോ മുന്തിരി 180 എന്നിങ്ങനെയാണ് പഴവർഗങ്ങളുടെ നിലവിലെ വിപണി വില.

No comments