രാഹുൽ ഗാന്ധിക്കെതിരെയുള്ള വധഭീഷണി:ബിജെപി വക്താവിനെ സംരക്ഷിക്കുന്നത് സിപിഎം-ബിജെപി ധാരണ പ്രകാരം. -കോൺഗ്രസ്.
കുമ്പള: ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാല് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുമ്പളയിൽ പ്രതിഷേധ പ്രകടനവും,സംഗമവും നടത്തി.കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്ത് മുഴുവൻ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വിദ്വേഷ പ്രചാരകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ നടപടി സ്വീകരിക്കാത്ത ആഭ്യന്തരവകുപ്പിന്റെ മൗനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സിപിഎം-ബിജെപി ധാരണ പ്രകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രതിഷേധ ചടങ്ങ് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു. ശിവരാമ ആൾവ അധ്യക്ഷത വഹിച്ചു. ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് കുമ്പളമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി,എൻമകജെ മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ ഗാന്ധിരണ്ണ,പുത്തികെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുലൈമാൻ ഊജം പ്പദവ്,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ലോക്നാഥ് ഷെട്ടി, പൃഥ്വിരാജ് ഷെട്ടി,ശാനിത് കയ്യുംകൂടൽ, ഡോൾഫിൻ ഡിസൂസ,തോമസ് ഡിസൂസ,രവീന്ദ്രൻ മാഷ്,കമറുദ്ദീൻ സിതാംഗോളി, സാജിദ്,സലാം, നാരായണൻ ഏതാർ,രാമ കാർളെ, പത്മ,ശ്രീധർറൈ,രമേശ് ഗാന്ധിനഗർ,കേശവ ദർബാർ കട്ട എന്നിവർ നേതൃത്വം നൽകി.

Post a Comment