JHL

JHL

ദേശിയ പാതയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വീട്ടമ്മക്ക് ദാരുണാന്ത്യം ; അടുക്കത്ത് ബയലിലാണ് സംഭവം

കാസർകോട് :  ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടുക്കത്ത് ബയലിലാണ് സംഭവം. അടുക്കത്ത് ബയൽ കല്ലുവളപ്പിലെ യൂസഫിന്റെ ഭാര്യ നസിയ(51) ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കവേ ലോറിയെ മികടന്നു വന്ന കാർ   ഇടിച്ചാണ്  ഉണ്ടായത്. ഉടൻ കാസർകോട്ടേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. 

ഇവിടെ ഫുട് ഓവർ ബ്രിഡ്‌ജ് ഇല്ല. പലരും ഇവിടെ റോഡ് മറികടന്നു പോകുന്നത് പതിവാണ്.  


No comments