JHL

JHL

കൊടിയമ്മ നുസ്‌റത്തുൽ ഇസ്‌ലാം സംഘം 23-ാം വാർഷികം; മീലാദ് മെഹ്ഫിലിന് ഇന്ന് തുടക്കം

കുമ്പള.സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി കൊടിയമ്മ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന നുസ്‌റത്തുൽ ഇസ്‌ലാം സംഘം 23-ാം വാർഷികവും  മീലാദ് മെഹ്ഫിലിലും ഇന്നും നാളെയുമായി ഊജാർത്വാഹ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
വൈകിട്ട് 3.30ന് എൻ.ഐ.എസ് പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും.
4 മണിക്ക് മീലാദ് മെഹ്ഫിൽ കൊടിയമ്മ ജമാഅത്ത് മുദരിസ് സലിം അഹ്സനി ഉദ്ഘാടനം ചെയ്യും. അബുബക്കർ സാലൂദ് നിസാമി അധ്യക്ഷനാകും.
കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തും.
തുടർന്ന് മീലാദ് റാലി, സ്കൗട്ട് ആൻഡ് ഫ്ലവർ ഷോ, ദഫ് മുട്ട് ഖവാലി എന്നിവ നടക്കും.
21 ന് രാവിലെ 9 മുതൽ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം മദ്റസകളിൽ നിന്നും രണ്ട് വിഭാഗങ്ങളിലായി എട്ട് ഇനങ്ങളിൽ 1200ൽ പരം മത്സരാർത്ഥികൾ ഇസ് ലാമിക കലാ പരിപാടികൾ അവതരിപ്പിക്കും.
രാത്രി 7 ന് സമാപന സമ്മേളനം സയ്യിദ് കെ.എസ്. മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
പ്രമുഖ പണ്ഡിതനും ദീർഘകാലം കൊടിയമ്മ മുദരിസുമായിരുന്ന ഹംസ ഉസ്താദിൻ്റെ സ്മരണാർത്ഥം നൽകുന്ന രണ്ടാംമത് പുരസ്കാരം പ്രശസ്ത പ്രമേഹ രോഗ വിദഗ്ധൻ ഡോ.ഐ.കെ മൊയ്തീൻ കുഞ്ഞിക്ക് സമർപ്പിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ,ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ അദ്രി,സ സിദ്ധീഖ് ഊജാർ, ശരീഫ് കൊടിയമ്മ , യൂസുഫ് കൊടിയമ്മ , ബഷീർ മടുവം സംബന്ധിച്ചു.

No comments