“കുമ്പള ടോൾ ബൂത്ത് സമരം” ആക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എസ് ഡി പി ഐ യെ സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
കുമ്പള : കുമ്പള ടോൾ ബൂത്ത് സമരം ശക്തി പ്രാപിക്കുന്നതിനിടെ ആക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും സമരത്തെ വഴി തിരിച്ചു വിടുകയും ചെയ്യുന്ന എസ് ഡി പി ഐ യെ സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കുമ്പളയിൽ ചേർന്ന സർവ്വ കക്ഷി ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി യോഗം തിരുമാനിച്ചു. എസ് ഡി പി ഐ യുടെ പല നിലപാടുകളും ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ മുന്നോട്ട് പോകുന്ന സമരസമിതിയുടെ മതേതര ബോധത്തെയും വിശ്വാസ്യതയെയും തകർക്കാൻ സഹായകമാകുന്ന തരത്തിലായിരുന്നു. അത് ദേശീയ പാത അതോറിറ്റിയെയും ബി ജെ പിയെയും സഹായിക്കുകയും ചെയ്യുന്നുണ്ട്. സമരസമിതിക്കും പൊതുസമൂഹത്തിനുമിടയിൽ ഛിദ്രതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നവരെ പൂർണ്ണമായും ഒറ്റപ്പെടുത്താൻ ചൊവ്വാഴ്ച ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ
അഷ്റഫ് കാർലെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് കൺവീനർ സി എ സുബൈർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മഞ്ചുനാഥ ആൾവ, എ കെ ആരിഫ് , ലക്ഷ്മണ പ്രഭു, പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, സത്താർ അരിക്കാടി, അസീസ് കളത്തൂർ, താജുദ്ദീൻ മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള, ഖാലിദ് പട്ട ബംബ്രാണ, സിദ്ദിഖ് ദണ്ഡഗോളി, ബി എൻ മുഹമ്മദ് അലി, സിദ്ദിഖ് ലോഗി, നിസാം , അർഷാദ് എന്നിവർ സംസാരിച്ചു.
Post a Comment