JHL

JHL

കുമ്പള ടോൾ ഗേറ്റ് ; പ്രതിഷേധം ശക്തം; തിങ്കളാഴ്ച്ച വൻ പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്ത് ആക്ഷൻ കമ്മിറ്റി


കുമ്പള : മാനദണ്ഡങ്ങൾ മറികടന്ന്  കുമ്പളയിൽ സ്ഥാപിക്കാൻ പോകുന്ന  ടോൾ  പ്ലാസക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തിങ്കളാഴ്ച്ച വൻ പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്ത് ആക്ഷൻ കമ്മിറ്റി.  തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് റാലി നടക്കുന്നത്.

ഏകദേശം 20 കിലോമീറ്റർ അകലെയായി കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടായിരിക്കെ മറ്റൊരു ടോൾ പ്ലാസയുടെ നിർമാണം നടക്കുന്നതു ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ദൂരപരിധി എന്ന ചട്ടത്തിനു വിരുദ്ധമായാണ് നിലവിൽ നിർമ്മാണം നടക്കുന്നത്. എന്ത് വില കൊടുത്തും നിർമ്മാണം തടയുമെന്നാണ് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും പറയുന്നത്.

ഓണാവധിക്ക് മുമ്പ് കോടതി കേസ് പരിഗണനക്കെടുത്തപ്പോൾ നിർമ്മാണം നടക്കുന്നില്ല എന്നാണ് കോടതിയിൽ ബോധിപ്പിച്ചത്.പക്ഷെ പിറ്റേ ദിവസം തന്നെ പണി തകൃതിയായി നടക്കുകയായിരുന്നു.നിലവിൽ രണ്ട് പില്ലറുകളുടെ പണി പൂർത്തിയായിട്ടുണ്ട്. 

ടോളിനെതിരെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകൾ സജീവമായി സമരത്തിന് ആഹ്വാനം ചെയ്ത് ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നബിദിന പരിപാടികളിലും ക്ഷേത്രങ്ങളിലും ക്ലബ്ബ്കളിലുമൊക്കെയായി തിങ്കളാഴ്ച നടക്കുന്ന റാലിക്ക് പ്രചാരണം നടക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനാവലി തന്നെ പ്രക്ഷോഭത്തിന് എത്തുമെന്നാണ് മനസ്സിലാക്കുന്നത്. 

എ കെ എം അഷ്റഫ് എം എൽ എ ചെയർമാനായ  ആക്ഷൻ കമ്മിറ്റിയിൽ സി പി ഐ എം , മുസ്ലിം ലീഗ്, കോൺഗ്രസ്സ് , എസ് ഡി പി ഐ , വെൽഫെയർ പാർട്ടി , ഐ എൻ എൽ തുടങ്ങി എല്ലാ പാർട്ടികളുടെയും സജീവ സാന്നിധ്യം ഉണ്ട് എന്നത് പ്രക്ഷോഭം കാണാത്തതാകുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

ദേശിയ  പാതയിലെ ഇടുങ്ങിയ ഭാഗമായ കുമ്പള പാലത്തിന് സമീപമാണ് നിർദ്ദിഷ്ട ടോൾ പ്ലാസ. വൻ ജനാവലി പ്രക്ഷോഭത്തിന് എത്തിയാൽ ദേശിയ പാതയിൽ മണിക്കൂറുകളോളം യാത്ര സ്തംഭനം ഉണ്ടാവാനും സാധ്യതയുണ്ട്.  


No comments