JHL

JHL

ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന കമ്മിറ്റി ഭാരവാഹികൾ നബിദിനാഘോഷം കാണാൻ കൊപ്പളം സിറാജുൽ ഉലൂം മദ്രസയിലെത്തി, സ്വീകരിച്ചിരുത്തി മധുരം നൽകി മദ്രസാ കമ്മിറ്റി ഭാരവാഹികൾ.

മൊഗ്രാൽ. മതസൗഹാർദ്ദ പൊലിമയിൽ നബിദിനം ആഘോഷിച്ച് മൊഗ്രാൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസാ കമ്മിറ്റി.

 നബിദിനാഘോഷത്തോടനുബന്ധിച്ച് മദ്രസ പരിസരത്ത് നടന്നുവരുന്ന ഇസ്ലാമിക് കലാ മത്സരം കാണാനും, കേൾക്കാനും തൊട്ടടുത്ത ഗാന്ധി നഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന കമ്മിറ്റി ഭാരവാഹികൾ മദ്രസ പരിസര പരിസരത്തെത്തിയത് മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയായി.ഇവരെ മധുരവും,ഭക്ഷണവും വിളമ്പി സ്വീകരിച്ചിരുത്തി മദ്രസാ കമ്മിറ്റി ഭാരവാഹികൾ.

കൊപ്പളം പ്രദേശത്ത്  വർഷങ്ങളായി തുടരുന്ന മതസാഹോദര്യം ദൃഢമാണെന്നതിന്റെ സന്ദേശം വിളിച്ചോതുന്നതായി നബിദിനാഘോഷ പരിപാടി.സ്വീകരണ പരിപാടിക്ക് മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, സെക്രട്ടറി ബി കെ അൻവർ കൊപ്പളം, ട്രഷറർ മുസ്തഫ കൊപ്പളം,മൊഗ്രാൽ വലിയ ജമാഅത്ത് കമ്മിറ്റി ട്രഷറർ ഇബ്രാഹിം കൊപ്പളം,ബി കെ അഷ്റഫ് കുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

No comments