JHL

JHL

അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഡോ.റുഖിയ മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു

മൊഗ്രാൽ : ഇശൽഗ്രാമത്തിൽ നിന്നുള്ള മാതൃകാ അധ്യാപികയും, ഇംഗ്ലീഷ് സാഹിത്യത്തിൽ അന്തർദേശീയ തലത്തിൽ തന്നെ മികച്ച നേട്ടം കൊയ്യുകയും ചെയ്ത ഡോ.റുഖിയ മുഹമ്മദ് കുഞ്ഞിയെ  മൊഗ്രാൽ ദേശീയവേദി അധ്യാപക ദിനത്തിൽ ആദരിച്ചു. 
അധ്യാപനവൃത്തിയിലും,എഴുത്തിന്റെ മേഖലയിലും ഒരുപോലെ തിളങ്ങുന്ന ഡോ.റുഖിയ മുഹമ്മദ് കുഞ്ഞി അവാർഡുകളുടെ തോഴിയായാണ് അറിയപ്പെടുന്നത്.
കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. റുഖിയ  ഇംഗ്ലീഷ്  കവയിത്രി കൂടിയാണ്.
ഏറ്റവും അവസാനമായി മഹിളാരത്നം വുമൺ എംപവർമെന്റ് അവാർഡ്-2025 കരസ്ഥമാക്കിയ റുഖിയയുടെ ഇംഗ്ലീഷ് കവിതകളും പ്രബന്ധങ്ങളും ഇതിനകം തന്നെ ഏറെ പ്രചാരം നേടിയവയാണ്.
 
ഇശൽഗ്രാമത്തിന്റെ യശസ്സുയർത്തിക്കൊണ്ട് അധ്യാപന രംഗത്ത് മാതൃകാപരമായ സേവനം നടത്തി മുന്നേറുന്ന ഡോ. റുഖിയ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറും, ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരിയുമാണ്.അധ്യാപക ദിനത്തിൽ വീട്ടിൽ ചെന്നാണ് ദേശീയ വേദി ആദരവ് നൽകിയത്.

റിട്ട:ഹെഡ്മാസ്റ്റർ എം മാഹിൻ ഡോ:റുഖിയ മുഹമ്മദ് കുഞ്ഞിയെ ഷാൾ അണിയിച്ച് ആദരിക്കുകയും, ദേശീയവേദിയുടെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: സീനത്ത്, അധ്യാപകരായ എൻ എ അബ്ദുൽ ഖാദർ, ശിഹാബ് കൊപ്പളം,ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ,എം.എ മൂസ,അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം എ അബൂബക്കർ സിദ്ദീഖ്, ടി.കെ ജാഫർ,എച്ച്.എം കരീം,ഹാരിസ് ബഗ്ദാദ് എന്നിവർ സംബന്ധിച്ചു. ദേശീയ-അന്തർദേശീയ അവാർഡുകൾ എത്ര തന്നെ ലഭിച്ചാലും സ്വന്തം നാട്ടിൽ നിന്നും ലഭിക്കുന്ന അംഗീകാരത്തിന് പത്തരമാറ്റിന്റെ തിളക്കമാണെന്ന്  ആദരവിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ഡോ:റുഖിയ മുഹമ്മദ് കുഞ്ഞി പറഞ്ഞു

No comments