JHL

JHL

“ഷിറിയ പുഴയുടെ പച്ചച്ചിറകുകൾ: ഹരിതകേരളം അവാർഡിൽ കുമ്പള ഗ്രാമപഞ്ചായത്തിന് ഇരട്ട നേട്ടം”


കുമ്പള:     'കണ്ടൽത്തുരുത്തിന്റെ കരുത്തിൽ കുമ്പള പച്ചപ്പിന്റെ അഭിമാനകിരീടം”
 പച്ചത്തുരുത്തിന്റെ പച്ചവിരൽ ചൂണ്ടി – ഷിറിയ പുഴ കണ്ടൽത്തുരുത്തിന് സംസ്ഥാനവും ജില്ലയും ആദരം നൽകി 

2025 സെപ്റ്റംബർ 16-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന ഹരിതകേരളം മിഷൻ സംഘടിപ്പിച്ച മികച്ച പച്ചതുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാര പ്രഖ്യാപനത്തിൽ, കുമ്പള ഗ്രാമ പഞ്ചായത്തിലെ ഷിറിയ പുഴ കണ്ടൽ തുരുത്ത് മികച്ച നേട്ടം കരസ്ഥമാക്കി.  ഈ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കുമ്പള ഗ്രാമ പഞ്ചായത്ത് സ്വന്തമാക്കി. പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് യു. പി. താഹിറ യൂസഫ് ഏറ്റുവാങ്ങി. ഇത് കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഹരിതസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ്.

No comments