മൊഗ്രാലിൽ മുഹ്യദ്ധീൻ പള്ളി; കൊപ്ര ബസാർ ബസ്റ്റോപ്പുകൾ നിർത്തലാക്കിയത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു
മൊഗ്രാൽ. ദേശീയപാത നിർമ്മാണവും, സർവീസ് റോഡുകളുടെ ജോലികളും ഏകദേശം പൂർത്തിയായതോടെ ബസ്റ്റോപ്പുകൾ നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് മൊഗ്രാൽ മുഹ്യദ്ധീൻ പള്ളി,കൊപ്ര ബസാർ പരിസര പ്രദേശ ത്തുകാർ.കാസറഗോഡ് നിന്ന് കുമ്പളയിലേക്കുള്ള സർവീസ് റോഡിലാണ് ഈ രണ്ട് ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്.
മുഹ് യുദ്ദീൻ പള്ളി, കൊപ്ര ബസാർ എന്നിടങ്ങളിൽ നേരത്തെ ബസ്റ്റോപ്പുകൾ ഉണ്ടായിരുന്നു.ഇപ്പോൾ സ്വകാര്യ ബസുകൾ ഇവിടങ്ങളിൽ കൈ കാണിച്ചാൽ പോലും നിർത്തുന്നില്ല.കാരണം ഇവിടങ്ങളിൽ ബസ്റ്റോപ്പുകളോ,ബസ് ഷെൽട്ടറുകളോ സ്ഥാപിച്ചിട്ടില്ല. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി ബസ്റ്റോപ്പുകൾ ഒഴിവാക്കിയതായാണ് അധികൃതരുടെ വിശദീകരണം.
ബസ്റ്റോപ്പുകൾ ഒഴിവായത് മൂലം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും,മുതിർന്ന പൗരന്മാർക്ക് ബസുകളിൽ യാത്ര ചെയ്യാനും,സ്ത്രീകളും, കുഞ്ഞുങ്ങളും അടക്കമുള്ള രോഗികളായവർക്ക് ആശുപത്രികളിൽ പോകാനും 200 മീറ്ററുകളോളം നടന്ന് മൊഗ്രാൽ ടൗണിനേ യും,പെർവാഡ് ബസ്റ്റോപ്പിനേയും ആശ്രയിക്കേണ്ടി വരുന്നു.ഇത് ഏറെ ദുരിതമാവുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ട് സ്ഥലങ്ങളിലും ബസ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും സമീപിക്കുമെന്ന് പ്രദേശവാസികളിൽ ഒരാളായ സുൽഫിക്കർ അലി മൊഗ്രാൽ പറഞ്ഞു.

Post a Comment