നടപ്പാത നിർമ്മിക്കുമ്പോൾ മണ്ണിടിച്ചിൽ: കല്ലങ്കൈയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്കൂൾ കെട്ടിടം ദേശീയപാതയിലേക്ക് പതിക്കുമെന്ന് ആശങ്ക.പൊളിച്ചു മാറ്റാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്നാ വശ്യം
കല്ലങ്കൈ: ഏത് നിമിഷവും ദേശീയപാതയിലേക്ക് തകർന്നുവീണേക്കാം എന്ന നിലയിൽ കിടക്കുന്ന കല്ലങ്കൈ എ എൽ പി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
ദേശീയപാതയുടെ സർവീസ് റോഡിന് അരികിൽ നിർമ്മിക്കുന്ന നടപ്പാതയ്ക്ക് വേണ്ടി നിർമ്മാണ കമ്പനി അതികൃതർ മണ്ണെടുത്തപ്പോൾ ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതാണ് സ്കൂൾ കെട്ടിടം ഇപ്പോൾ അപകട ഭീഷണിയിലായിട്ടുള്ളത്.
കെട്ടിടത്തിന് തകർച്ചാ ഭീഷണി നിലനിൽക്കുന്നതിന്നാൽ അൻഫിറ്റായി മാറ്റിയത് കൊണ്ടാണ് നേരത്തെ തന്നെ ക്ലാസുകൾ നടത്താതെ സ്കൂൾ കെട്ടിടം ഒഴിച്ചിട്ടത്.ഇതിന് പകരം പുതിയ കെട്ടിടം വന്നെങ്കിലും പഴയ ഈ ഓട് മേഞ്ഞ കെട്ടിടം അവിടെത്തന്നെ നിലനിൽക്കുന്നത് ഇപ്പോൾ ദേശീയപാതയ്ക്ക് ഭീഷണിയായി മാറിയത്. സ്കൂൾ കുട്ടികളൊക്കെ കളിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായതിനാൽ അധ്യാപകർക്കും, രക്ഷിതാക്കൾക്കും വലിയ ആശങ്കയുമുണ്ട്. മുന്നൂറിൽ പരം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ദേശീയപാത സർവീസ് റോഡിന് മുകളിലായിട്ടാണ് സ്കൂൾ കെട്ടിടം നിൽക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ നിന്ന് കെട്ടിടത്തിനു ഭീഷണിയാകുന്ന തരത്തിൽ നിർമ്മാണ കമ്പനി അധികൃതർ മണ്ണും എടുത്തിരുന്നു. അതുകൊണ്ടുതന്നെ കെട്ടിടം വലിയ അപകട ഭീഷണിയിലാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും.ഇവിടെ ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സ്കൂൾ കെട്ടിടം നിലം പതിക്കുമെന്ന കാര്യത്തിൽ നാട്ടുകാർക്കും രണ്ടഭിപ്രായ മില്ല.കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ല എന്നുള്ളതു മാത്രമാണ് രക്ഷിതാക്കൾക്ക് ഏക ആശ്വാസം.എന്നാൽ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളത് ദേശീയപാതയിലേക്കാണ് എന്നത് നാട്ടുകാർക്കിടയിലും യാത്രക്കാർക്കിടയിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ബസ്സുകൾ അടക്കം ദിവസേന 100 കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
പ്രവർത്തനരഹിതമായി കിടക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment