JHL

JHL

ടോൾ ബൂത്ത് വിഷയത്തിൽ സമൂഹ മാധ്യമത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന പരാതി ; കാർട്ടൂൺ വന്നത് X ൽ ലാമ ലൈൻസ് എന്ന പേജിൽ


കുമ്പള : ടോൾ ബൂത്ത് വിഷയത്തിൽ ബി ജെ പി യുടെ മൗനം സംസാര വിഷമായതോടെ വാട്സാപ്പിൽ വന്ന കാർട്ടൂണിനെ ചൊല്ലി ബി ജെ പി നേതാവ് ജില്ലാ പോലീസിൽ പരാതി നൽകി. പോലീസ്  മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്ന  കാർട്ടൂൺ X ൽ ലാമ ലൈൻസ് എന്ന പേജിൽ ലഭ്യമാണ്. ഈ കാർട്ടൂൺ ആണ് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്നത്. ഗൂഗിൾ സെർച്ചിലും ഈ ഫോട്ടോ ലഭ്യമാണ്. 

60 കിലോ മീറ്ററിൽ അല്ലാതെ ടോൾ ഉണ്ടാവില്ല എന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി പാർലമെന്റിൽ ഉറപ്പ്  തന്നിട്ടും തലപ്പാടി ടോൾ ഗേറ്റ് കഴിഞ്ഞു വെറും 22 കിലോ മീറ്ററിൽ  കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ആളിക്കത്തുകയാണ്. ഇതിനെതിരെ നാട്ടുകാരും ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾകൊള്ളുന്ന ആക്ഷൻ കമ്മിറ്റി സജീവമായി സമര രംഗത്തുണ്ട്. ബി ജെ പി യുടെ ടോൾ ഗേറ്റ് അനുകൂല നിലപാടിനെതിരെ ബി ജെ പി പ്രവർത്തകർക്കിടയിൽ തന്നെ മുറുമുറുപ്പുണ്ട്. 

കഴിഞ  ദിവസങ്ങളിൽ നടന്ന ടോൾ വിരുദ്ധ പ്രക്ഷോഭം മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു. ഇതിനിടയിലാണ് xൽ ലാമ ലൈൻസ് എന്ന പേജിൽ ലഭ്യമായ  കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതിൻ്റെ പേരിൽ പൊലീസിൽ പരായി നൽകിയത്. 


No comments