കൈകമ്പ യിലെ മാലിന്യ മുക്ത സമരം ശക്തമാക്കും. ആക്ഷൻ കമ്മിറ്റി
ഉപ്പള : കൈകമ്പയിലെ കെ ജി എൻ അപ്പാർട്ട്മെന്റിൽ നിന്നുള്ള മലിന ജലം പൊതുസ്ഥലങ്ങളിലേക്കൊഴുക്കുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് കൈകമ്പ മാലിന്യ മുക്ത ആക്ഷൻ കമ്മിറ്റി അറിയിച്ചു. പ്രസ്തുത അപ്പാർട്ട്മെന്റിൽ നിന്ന് സമീപവാസികളുടെ കുടിവെള്ള സ്രോതസ്സുകളിലേക്ക് മലിനജലം ഒഴുകുന്നതിനെതിരെ വർഷങ്ങളായി നിയമ പോരാട്ടം വരെ നടന്നു വരികയാണ്. ഇതിനിടെയാണ് ഒരു പ്രദേശത്തെ തന്നെ മലിനമാക്കുന്ന രീതിയിൽ ഫ്ലാറ്റിൽ നിന്നുള്ള മലിനജലം പൊതുസ്ഥലങ്ങളിലേക്ക് നിർബാധം ഒഴുക്കിവിടുന്നത്. പഞ്ചായത്ത്- ആരോഗ്യവകുപ്പ ധികാരികൾ ഇതിനെതിരെ നിസ്സംഗത പാലിക്കുന്ന സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. നിയമത്തെ പോലും വെല്ലുവിളിച്ച് അപ്പാർട്ട്മെന്റ് ഉടമകളും താമസക്കാരും ജനങ്ങളോട് കാണിക്കുന്ന ഈ അനീതിക്കെതിരെ നീതി കൈവരിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ മെഹ്മൂദ് ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, മെഹ്മൂദ് കൈകമ്പ, അബ്ദുൽ റഹിമാൻ ഹാജി, അബു കരിഷ്മ,ഖാദർ ആലികുഞ്ഞിഹാജി, നാസർ കരുർ, ലത്തീഫ് മക്കി തുടങ്ങിയവർ സംസാരിച്ചു
കൺവീനർ സിദ്ദിഖ് കൈകമ്പ സ്വാഗതവും അബൂബക്കർ വടകര നന്ദിയും പറഞ്ഞു.
കൺവീനർ സിദ്ദിഖ് കൈകമ്പ സ്വാഗതവും അബൂബക്കർ വടകര നന്ദിയും പറഞ്ഞു.
Post a Comment