JHL

JHL

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കരടുപട്ടികയിൽനിന്ന്‌ വർധിച്ചത് 72,346 വോട്ടർമാർ; അന്തിമ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമാണെന്ന് മുസ്‌ലിം ലീഗ്

കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കരടുപട്ടികയിൽനിന്ന്‌ വർധിച്ചത് 72,346 വോട്ടർമാർ. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വോട്ടർമാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 4,86,113 പുരുഷൻമാരും 5,35,857 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരുമടക്കം 10,21,977 വോട്ടർമാരാണ് കരട് പട്ടികയിലുണ്ടായിരുന്നത്. വിവിധ നടപടിക്രമങ്ങളുടെ ഭാഗമായി കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തി വോട്ടർപട്ടിക ശുദ്ധീകരണം നടത്തി അന്തിമമാക്കിയപ്പോൾ വലിയ വർധനയുണ്ടായി.

ആകെ 5,16,419 പുരുഷൻമാരും 5,77,892 സ്ത്രീകളും 12 ട്രാൻസ്‌ജെൻഡർമാരുമടക്കം 10,94,323 പേരാണ് അന്തിമപട്ടികയിലുള്ളത്. 30,306 പുരുഷൻമാരും 42,035 സ്ത്രീകളും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് പുതുതായി പട്ടികയിലിടം പിടിച്ചത്.

2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കിയത്. ഓൺലൈൻ വഴി നേരിട്ട് അപേക്ഷിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ഹിയറിങ് നടത്തിയായിരുന്നു പട്ടിക പുതുക്കൽ. 1,34,921 പേരാണ് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് പുതുതായി അപേക്ഷ നൽകിയത്. 29,100 പുരുഷൻമാരും 33,474 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും ഉൾപ്പെടെ 62,575 പേർ പട്ടികയിൽ നിന്നൊഴിവായിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്തുകളിൽ ചെങ്കളയിലാണ് കൂടുതൽ വോട്ടർമാർ. കുറവ് ബെള്ളൂരിലും. ചെങ്കളയിൽ 22,536 പുരുഷൻമാരും 23,718 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടറുമടക്കം 46,256 വോട്ടർമാരും ബെള്ളൂരിൽ 4,062 പുരുഷൻമാരും 4,302 സ്ത്രീകളുമടക്കം 8,364 വോട്ടർമാരുമാണുള്ളത്. മംഗൽപാടി, ചെമ്മനാട്, ചെങ്കള, അജാനൂർ ഗ്രാമപ്പഞ്ചായത്തുകളിൽ 40,000-ന് മുകളിലാണ് വോട്ടർമാരുടെ എണ്ണം. 22 ഗ്രാമപ്പഞ്ചായത്തുകളിൽ 20,000-നും 40,000-നും ഇടയിൽ വോട്ടർമാരുണ്ട്. നഗരസഭകളിൽ കാഞ്ഞങ്ങാട്ടാണ് കൂടുതൽ വോട്ടർമാർ. കുറവ് നീലേശ്വരത്തും. കാഞ്ഞങ്ങാട് 59,383-ഉം കാസർകോട് 40,013-ഉം നീലേശ്വരത്ത് 32,821 വോട്ടർമാരുമാണുള്ളത്.

അന്തിമ വോട്ടർപട്ടിക sec.kerala.gov.in എന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങൾ, റവന്യൂവിഭാഗം ഓഫീസുകൾ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും.
 
 അന്തിമ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമാണെന്ന് മുസ്‌ലിം ലീഗ്

കാസർകോട് : തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യത്തിനായി ഡീലിമിറ്റേഷൻ കമ്മിഷനെയും ജില്ലാ ഭരണകൂടത്തെയും തടവിലാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വികലമായ വോട്ടർപട്ടികയെന്നും യോഗം വിലയിരുത്തി.

 വാർഡുകളുടെ അന്തിമവിഭജന നിർദേശങ്ങളിൽ പരാമർശിക്കപ്പെട്ട അതിർത്തികൾ ലംഘിച്ചും അനുബന്ധങ്ങളിൽ പറഞ്ഞ വീടുകളെ നിഷ്കരുണം ഒഴിവാക്കിയും ജനസംഖ്യ ശരാശരി അട്ടിമറിച്ചും വാർഡിൽ നിലനിൽക്കേണ്ട വോട്ടർമാരെ പാടെ മറ്റൊരു വാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയും സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പ് മാനദണ്ഡം കാറ്റിൽ പറത്തിയിരിക്കുകയുമാണ്.

തുല്യതയില്ലാത്ത ക്രമക്കേടുകളാണ് വോട്ടർപട്ടികയിൽ വരുത്തിയിട്ടുള്ളത്. ജില്ലയിലെ മിക്ക പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലും മാനദണ്ഡങ്ങൾ ലംഘിച്ച് അതിർത്തിക്കുള്ളിലെ വോട്ടർമാരെ പരസ്പരം മാറ്റിമറിച്ച് സിപിഎമ്മിന് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വേണ്ടി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയ്ക്കെതിരേ വ്യാപക പരാതി ഉയർന്നിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാട് രാഷ്ട്രീയ അടിമത്വമാണെന്നും യോഗം കൂട്ടിച്ചേർത്തു.
കാസർകോട് : തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യത്തിനായി ഡീലിമിറ്റേഷൻ കമ്മിഷനെയും ജില്ലാ ഭരണകൂടത്തെയും തടവിലാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വികലമായ വോട്ടർപട്ടികയെന്നും യോഗം വിലയിരുത്തി.

വാർഡുകളുടെ അന്തിമവിഭജന നിർദേശങ്ങളിൽ പരാമർശിക്കപ്പെട്ട അതിർത്തികൾ ലംഘിച്ചും അനുബന്ധങ്ങളിൽ പറഞ്ഞ വീടുകളെ നിഷ്കരുണം ഒഴിവാക്കിയും ജനസംഖ്യ ശരാശരി അട്ടിമറിച്ചും വാർഡിൽ നിലനിൽക്കേണ്ട വോട്ടർമാരെ പാടെ മറ്റൊരു വാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയും സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പ് മാനദണ്ഡം കാറ്റിൽ പറത്തിയിരിക്കുകയുമാണ്.

തുല്യതയില്ലാത്ത ക്രമക്കേടുകളാണ് വോട്ടർപട്ടികയിൽ വരുത്തിയിട്ടുള്ളത്. ജില്ലയിലെ മിക്ക പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലും മാനദണ്ഡങ്ങൾ ലംഘിച്ച് അതിർത്തിക്കുള്ളിലെ വോട്ടർമാരെ പരസ്പരം മാറ്റിമറിച്ച് സിപിഎമ്മിന് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വേണ്ടി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയ്ക്കെതിരേ വ്യാപക പരാതി ഉയർന്നിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാട് രാഷ്ട്രീയ അടിമത്വമാണെന്നും യോഗം കൂട്ടിച്ചേർത്തു.
ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, പി.എം. മുനീർ ഹാജി, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, എൻ.എ. ഖാലിദ്, എ.ബി. ശാഫി, അബ്ദുള്ളക്കുഞ്ഞി ചെർക്കള എന്നിവർ സംസാരിച്ചു.

No comments