തീരദേശ മേഖലകളിൽ സ്ഥാപിച്ച മാലിന്യം സ്ഥാപിക്കാനുള്ള മിനി എം സി എഫ്(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തുരുമ്പെടുത്തു നശിക്കുന്നു.
പെർവാഡ്.കുമ്പള ഗ്രാമപഞ്ചായത്ത് 2021-22 സുചിത്വമിഷന് വേണ്ടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശ മേഖലകളിൽ താമസിക്കുന്നവരുടെ വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ്(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ഇരുമ്പ് കൂടുകൾ തീരത്തെ കടൽകാറ്റേറ്റ് തുരുമ്പെടുത്തു നശിക്കുന്നതായി പരാതി.
പെറുവാട് കടപ്പുറത്ത് പി എസ് സി ഗ്രൗണ്ടിനും,വാട്ടർ ടാങ്കിനും സമീപത്തായി സ്ഥാപിച്ച മിനി എം സി എഫ് ഇതിനകം തുരുമ്പെടുത്ത് പൂർണ്ണമായും തകർന്നിട്ടുണ്ട്.മാലിന്യം പൊതുസ്ഥലങ്ങളിലും,റോഡ് വക്കിലും വലിച്ചെറിയുന്നതിന് പകരം സുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം എം സി എഫ് കൂടുകൾ സ്ഥാപിച്ചിരുന്നു.ഇതിൽ തീരദേശ മേഖലയിൽ ഉള്ളവയാണ് ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നത്. കൂടുകളിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേന പ്രവർത്തകരാണ് ഇവിടെ നിന്ന് രണ്ടാഴ്ചയിൽ ഒരിക്കൽ തരംതിരിച്ച് കൊണ്ടുപോകുന്നത്.
ഇരുമ്പ് കൂടുകൾക്ക് പകരം തീരദേശ മേഖലയ്ക്ക് ഉതകുന്ന രീതിയിലുള്ള എം സി എഫ് കൂടുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം


Post a Comment