JHL

JHL

കുമ്പള ടോൾ വിഷയത്തിൽ ബിജെപി ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു – എസ്‌.ഡി.പി.ഐ


കുമ്പള: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കുമ്പളയിൽ നിയമവിരുദ്ധമായി നടന്നു വരുന്ന ടോൾപ്ലാസ നിർമാണത്തിന് ബിജെപി നേതൃത്വം നൽകുന്ന പിന്തുണ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് എസ്‌.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷറർ നൗഷാദ് കുമ്പള ആരോപിച്ചു.

പെരിയ ചാലിയങ്കാലിൽ സ്ഥാപിക്കുന്ന ടോൾ ബൂത്തിന്റെ പണി പകുതിയിലധികം കഴിഞ്ഞിട്ടും അതിനടയിൽ താത്കാലിക ടോൾ എന്ന ഓമനപ്പേര് നൽകി ജനങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിൽ കോർപ്പറേറ്റുകളുടെ നിലപാടുകൾക്കൊപ്പം കേന്ദ്ര സർക്കാർ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 ജനങ്ങൾക്കു അത്യാവശ്യമായ ഫൂട്ട് ഓവർ ബ്രിഡ്ജിൽ (FOB) അധികാരികളുടെ ഭാഗത്തു നിന്നു തുടരുന്ന നിസ്സംഗതയും പ്രതിഷേധർഹമാണ്. 

ജനവിരുദ്ധമായ ടോൾപ്ലാസയ്‌ക്കെതിരെ ജന പ്രതിനിധികളും രാഷ്ട്രീയ നേത്രത്വങ്ങളും നാട്ടുകാരും ഒന്നിച്ചു നിന്നു കൊണ്ടു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുക്കയും പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു വരുമ്പോൾ BJP മാത്രം യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും സമരങ്ങളിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് നൗഷാദ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവർത്തനവും,പൊതു പ്രവർത്തനവും ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും  നീതിക്ക് വേണ്ടിയുള്ള പ്രവർത്തനമാകണമെങ്കിലും സ്വന്തം പാർട്ടി കേന്ദ്ര ഭരണത്തിൽ എന്ന ഒറ്റ കാരണം കൊണ്ടു ജനങ്ങളുടെ നേരെ BJP കണ്ണടച്ചിരിക്കുകയാണ്. 

പണാധിപത്യത്തിനുമുന്നിൽ മുട്ടുമടക്കുന്ന രാഷ്ട്രീയമാണ് ബിജെപി യുടെ ഭാഗത്തു നിന്നും കാണുന്നതെന്നും ജനങ്ങളുടെ ജീവിതത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം എല്ലാവരുടെയും ഭാഗത്തു നിന്നും ഉയർന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments