JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവം: ഫുട്ബോൾ മത്സരം ആവേശമായി, മൊഗ്രാൽ "നെക്സ്റ്റ്ജൻ'' ജേതാക്കൾ


മൊഗ്രാൽ(www.truenewsmalayalam.com)  : 2025 സെപ്റ്റംബർ 21,22 തീയതികളിലായി മൊഗ്രാൽ ജിവിഎച്ച്എസ്എസ് "കുത്തിരിപ്പ് മുഹമ്മദ്' മെമ്മോറിയൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരങ്ങൾ ഫുട്ബോൾ ഗ്രാമത്തിന് ആവേശമായി മാറി.

 14 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ആവേശകരമായ ഫൈനലിൽ ജിഎസ് കെ ആർക്കാടി കടവത്തിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മൊഗ്രാൽ നെക്സ്റ്റ്ജൻ ജേതാക്കളായി.

 ടൂർണ്ണമെന്റ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. 

എച്ച് എ ഖാലിദ്, എംഎൽ അബ്ബാസ്, ഇബ്രാഹിം ഓട്ടോ,മഖ്ദൂം എന്നിവർ കളി നിയന്ത്രിച്ചു.മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗങ്ങൾ,വിവിധ ക്ലബ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

No comments