JHL

JHL

കമ്പാർ - പേരാൽ കണ്ണൂർ പാലം ഫണ്ട്‌ അനുവദിക്കണം


മൊഗ്രാൽ പുത്തൂർ :   മൊഗ്രാൽ പുത്തൂർ പുത്തിഗെ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന കമ്പർ-  പേരാൽ കണ്ണൂർ  പാലം ഫണ്ട്‌ അനുവദിക്കണമെന്ന്  കമ്പാർ സഖാവ് ആനന്ദ നഗറിൽ നടന്ന  കേരള സ്റ്റേറ്റ്  കർഷക തൊഴിലാളി യൂണിയൻ മൊഗ്രാൽ പുത്തൂർ വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ജാസ്മിൻ ഉദ്ഘാടനം ചെയ്തു.ബി ദിവാകരൻ പതാക ഉയർത്തി. ഹമീദ് പഞ്ചം   അധ്യക്ഷത വഹിച്ചു.  കർഷക തൊഴിലാളി യൂണിയൻ കാസറഗോഡ്  ഏരിയ സെക്രട്ടറി എം കെ  രവീന്ദ്രൻ, സിപിഐഎം ലോക്കൽ സെക്രട്ടറി സഫീർ  ഗുൽസാർ, കെ കുഞ്ഞിരാമൻ, കലന്ദർഷാ സംസാരിച്ചു. വിശ്വൻ മജൽ സ്വാഗതവും, ബേബി രാജ് നന്ദിയും  പറഞ്ഞു
വിശ്വൻ  മജൽ (പ്രസിഡന്റ്‌) ഹമീദ്  പഞ്ചം (സെക്രട്ടറി), കമലാക്ഷൻ ( വൈസ് പ്രസിഡന്റ്‌ ) ബി ദിവാകരൻ (ജോയിൻ സെക്രട്ടറി ) ബേബിരാജ്  ( ട്രഷറർ )  എന്നിവരെ തിരഞ്ഞെടുത്തു.

No comments