പിണറായിയുടെ തുടർഭരണം പോലീസിനെ ഗുണ്ടകളും, മാഫിയകളുമാക്കി മാറ്റി. -സാജിദ് മൗവ്വൽ
കുമ്പള. സംസ്ഥാനത്ത് പിണറായി വിജയന് തുടർഭരണം നൽകിയത് വഴി രാജ്യമാകെ മാതൃകയായ കേരള പോലീസിനെ ഗുണ്ടകളും, മാഫിയകൾക്കൊപ്പം നിൽക്കുന്ന മാഫിയാ തലവന്മാരാക്കി മാറ്റിയെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ ആരോപിച്ചു. കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെപിസിസി ആഹ്വാനപ്രകാരമുള്ള പോലീസ് സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ ഇത്തരം പെരുമാറ്റങ്ങളും, വിമർശനങ്ങളും ലഘൂകരിച്ച് കാണുന്ന സമീപനമാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളിൽ നിന്നുണ്ടാകുന്നത്. ഇത് വെച്ച് പുറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനമെന്നും സാജിദ് മൗവ്വൽ വ്യക്തമാക്കി. ചടങ്ങിൽ ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഡിസിസി അംഗം മഞ്ജുനാഥ് ആൾവ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണപ്രഭു, ലോക്നാഥ് ഷെട്ടി, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി,പുത്തിഗെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുലൈമാൻ ഊജം പദവ്,എന്മഗജെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വസന്ത മാസ്റ്റർ,രാഘവേന്ദ്ര ഭട്ട്,ഷാനിദ് കയ്യും കൂടൽ,ഉമേഷ് മാസ്റ്റർ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി പൃഥ്വിരാജ് ഷെട്ടി,മോഹൻ റൈയ്,ഡോൾഫിൻ ഡിസൂസ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീം നന്ദി പറഞ്ഞു.
Post a Comment