കണ്ടൽക്കാടുകളെ തൊട്ടറിഞ്ഞും,കണ്ടൽ ചെടികൾ നട്ടും ജിവഎച്ച്എസ് എസ് മൊഗ്രാൽ എൻഎസ്എസ് യൂണിറ്റ് എൻഎസ്എസ് ദിനം ആചരിച്ചു.
മൊഗ്രാൽ :കണ്ടൽകാടുകളുടെ പുഴയോര പ്രകൃതി സംരക്ഷണ പരിപാലനത്തെ കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചും, കണ്ടൽക്കാടുകളെ തൊട്ടറിഞ്ഞും,മൊഗ്രാൽ പുഴയോരത്ത് കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ചും മൊഗ്രാൽ ജിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ എൻഎസ്എസ് ദിനാചരണം വേറിട്ട കാഴ്ചയായി.
മൊഗ്രാൽ പുഴക്കരികിലുള്ള കണ്ടൽക്കാട് സന്ദർശിച്ച് നടത്തിയ പരിപാടിയിലാണ് എൻഎസ്എസ് യൂണിറ്റ് പുഴയോരത്ത് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് നിർമാർജ്ജനത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ് ശുചികരണ നടത്തുകയും,പുതിയ വളണ്ടിയർമാർക്ക് വളണ്ടിയർ ഡയറി കൈമാറുകയും ചെയ്തു.ജില്ലാ തല ട്രെയിനിങ് കഴിഞ്ഞ എൻ എസ് എസ് ലീഡർമാരെ സ്കൂൾ അധികൃതരും,പി ടി എ-എസ്എംസിയും ചേർന്ന് അനുമോദിച്ചു.
ചടങ്ങിൽഎസ്എംസി ചെയർമാൻ ആരിഫ് ടി എം പതാക ഉയർത്തി.പി ടിഎ വൈസ് പ്രസിഡന്റ് റിയാസ് കരീം ഉത്ഘടനം ചെയ്തു.പ്രവഞ്ചകുമാർ അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ രേഖ,കൃപ,ഷൈബു, വിനോദ് എന്നിവർ സംസാരിച്ചു
പ്രോഗ്രാം ഓഫീസർ നജ്മുന്നിസ ബി സ്വാഗതവും,വളണ്ടിയർ ഫിദ നന്ദിയും പറഞ്ഞു.

Post a Comment