JHL

JHL

കുമ്പള ടോൾ ബൂത്ത് കേസ് ; വിധി പറയാൻ 30 ലേക്ക് മാറ്റി ; അന്നേ ദിവസം സർക്കാർ പൊതു അവധി പ്രഖാപിച്ചു ; കോടതി വിധി എതിരായാൽ സമരം കടുപ്പിക്കാൻ ആക്ഷൻ കമ്മിറ്റി

കുമ്പള : ടോൾ  ബൂത്തുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണനക്കെടുത്ത കേസ്  വിധി പറയാൻ  ഈ മാസം 30 ലേക്ക് മാറ്റി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സെപ്റ്റംബർ 30ന് കൂടി പൊതു അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നത്തെ ദിവസം പരിഗണിക്കേണ്ട  കേസുകൾ വേറൊരു ദിവസമായിരിക്കും ഇനി പരിഗണിക്കുക. 
ഇന്ന് കൂടിയ നേതൃ യോഗം തുടർ പരിപാടികൾ ചർച്ച ചെയ്തു. വിധി പ്രതികൂലമായാൽ സമരം എങ്ങനെ കൊണ്ടുപോകുമെന്ന കാര്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും യോഗം ചേരാൻ  തീരുമാനിച്ചതായി ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി കൺവീനർ അറിയിച്ചു.

No comments