റോഡിൽ വെച്ച് പോലീസിന്റെ മൂന്നാം മുറ നീതികരിക്കാനാവാത്തത് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി
വാഹനത്തിൽ ചാക്കുകളാക്കി മണൽ കടത്തിയെന്നാണ് പോലീസ് വാദം.ഇതിനെ തുടർന്ന് റോഡിൽ വെച്ചു ക്രൂരമായി മർദിക്കുകയായിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ cc ടിവിയിൽ പതിഞ്ഞട്ടുണ്ട്.
നിയമലംഘനം നടന്നാൽ നിയമാനുസൃതമായി നടപടിയെടുക്കുകയാണ് ശരിയായ മാർഗമെന്ന് എസ് ഡി പി ഐ വ്യക്തമാക്കി.മക്കളുടെയും കുംടുംബാംഗങ്ങളുടെയും മുമ്പിൽ ഇട്ടു കൊണ്ടു റോഡിൽ വെച്ച് പൊതുസമൂഹത്തിന് മുന്നിൽ ഒരാളെ മർദിക്കുന്ന നടപടി ഒരിക്കലും നീതീകരിക്കാനാവില്ല, അത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മണലിന്റെ പേര് പറഞ്ഞു ജനങ്ങളെ നടു റോഡിൽ തല്ലുന്ന ഇത്തരം നടപടികൾക്കെതിരെ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


Post a Comment