മറ്റുള്ളവരെ വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും വേദനിപ്പിക്കാത്തവർ "മുസ്ലിം'' എന്ന് മുഹമ്മദ് നബി നിർവചിച്ചത് സമൂഹത്തിന് നൽകുന്ന വലിയ സന്ദേശം. -സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ.
കുമ്പള.മനുഷ്യരുടെ അഭിമാനത്തിനും, വ്യക്തിത്വത്തിനും വിലകൽപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പഠിപ്പിച്ച പ്രവാചകൻ മറ്റുള്ളവരെ വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും വേദ തനിപ്പിക്കാത്തവരാണ് മുസ്ലിമെന്ന് മുഹമ്മദ് നബി(സ)നിർവചിച്ചത് സമൂഹത്തിന് നൽകുന്ന വലിയ സന്ദേശമെന്ന് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ പറഞ്ഞു.കുമ്പളയിൽ
സൂറത്തുൽ മസാക്കിൻ സംഘം സംഘടനയുടെ 29-)ആം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നബിദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മുഹമ്മദ് ഫായിസ് ഖിറാഅത്ത് നടത്തി.മുഖ്യപ്രഭാഷകൻ ഖലീൽ ഹുദവി നബിദിന പ്രഭാഷണം നടത്തി.മുഹമ്മദ് ഉവൈസ് അസ്ഹരി മൊഗ്രാൽ,മുഹ്യദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് അബ്ബാസ് അഷ്റഫി, സുലൈമാൻ കരി വള്ളൂർ,അബ്ദുല്ല മൊഗ്രാൽ,സൂപ്പർ അബ്ദുല്ല,ഉമർ മൊഗ്രാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.സംഘടനയുടെ ജനറൽ സെക്രട്ടറി എം എ അഹമ്മദലി കുമ്പള അധ്യക്ഷതവഹിച്ചു. പ്രവാസി പ്രസിഡന്റ് ഹാഷിം കുമ്പള സ്വാഗതവും,ജോയിൻ സെക്രട്ടറി നാസർ കൊപ്പര ബസാർ നന്ദിയും പറഞ്ഞു.
Post a Comment