ശാസ്ത്രോത്സവം:കാസർകോട് സബ് ജില്ലാ സയൻസ് ക്വിസ്,മഡോണ എയുപിഎസിന് ഒന്നാം സ്ഥാനം
കാസർകോട്: ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സബ് ജില്ലാതല ശാസ്ത്രമേളയിലെ സയൻസ് ക്വിസ് മത്സരത്തിൽ മഡോണ എയുപിഎസ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.
സ്കൂളിലെ വിദ്യാർത്ഥികളായ ഇഷാൽ വി.യും മുഹമ്മദ് സനൂനും അടങ്ങുന്ന ടീമാണ് വിജയകരമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 56 ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ശക്തമായ മത്സരത്തിനൊടുവിലാണ് മഡോണ എയുപിഎസിന് വിജയം സ്വന്തമാക്കാൻ കഴിഞ്ഞത്.
മത്സരം ചന്ദ്രഗിരി ഹയർ സെക്കണ്ടറി സ്കൂളിലാണ് നടന്നത്. വിജയകിരീടം നേടിയ വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും, നാട്ടുകാരും അഭിനന്ദിച്ചു.


Post a Comment