JHL

JHL

വാഹന പാർക്കിങ്ങിൽ വീർപ്പുമുട്ടി കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരം:റെയിൽവേ സ്റ്റേഷനിൽ പാർക്കിങി ന്റെ അപര്യാപ്തത കാരണമാവുന്നു.


കാസർഗോഡ്.പോലീസ് നിർദ്ദേശമൊന്നും ചെവി കൊള്ളാൻ മാത്രമുള്ളതല്ല കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വാഹനപ്പെരുപ്പം. റെയിൽവേ സ്റ്റേഷനിൽ പുതുതായി ഒരുക്കിയ പാർക്കിംഗ് സൗകര്യം അപര്യാപ്തമായതിനെ തുടർന്നാണ് ഇരുചക്രവാഹനവും, കാറും ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡ് വക്കിൽ ഇരുഭാഗങ്ങളിലുമായി പാർക്ക് ചെയ്യുന്നത്.

 രാവിലെ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവരാണ് കൂടുതലും ഇരു ചക്രവാഹനങ്ങളുൾപ്പടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നത്.ഇത്തരം വാഹനങ്ങൾ രാവിലെ പാർക്ക് ചെയ്താൽ വൈകീട്ട് വരെ വാഹനങ്ങൾ ഇവിടെ തന്നെ കൂട്ടിയിട്ടിരിക്കുന്നത് കാണാൻ സാധിക്കും.

 നേരത്തെ പോലീസ് അധികാരികൾ ഇവിടെ വാഹന ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്തു എന്ന പേരിൽ പിഴ ചുമത്തി നിയമ നടപടികൾ സ്വീകരിച്ചിരുന്നു.ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. വാഹനത്തിന് ഒരേ ദിവസം ഒന്നും,രണ്ടും പിഴ നടപടികൾ വന്നത് ചോദ്യം ചെയ്തു വാഹന ഉടമകൾ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു. വാഹനപ്പെരുപ്പമാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ പാർക്കിംഗ് അസൗകര്യം മൂലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യേണ്ടി വരുന്നതെന്ന് വാഹന ഉടമകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.അതേസമയം വാഹന പാർക്കിംഗ് നിരോധിച്ചതായി കാണിച്ച് ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. പിന്നെ എങ്ങിനെയാണ്  അനധികൃത പാർക്കാവുന്നതെന്നും, പിഴച്ചുമത്തുന്നതെന്നും വാഹനയുടമകൾ ചോദിക്കുന്നുമുണ്ട്.ഇതേ തുടർന്ന് പോലീസ് ഇപ്പോൾ പരിശോധനയൊന്നും നടത്തുന്നുമില്ല.

 അതിനിടെ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻണ്ടാണ്.അവിടെ ആരും വാഹനം പാർക്ക് ചെയ്യാറുമില്ല.റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് കൂടുതലാണെന്ന ആക്ഷേപവും വാഹന ഉടമകൾക്കുണ്ട്.ഇത് സംബന്ധിച്ചും വാഹന ഉടമകൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുമുണ്ട്.



No comments