JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ:ലത്തീഫ് കൊപ്പളം പ്രസിഡണ്ട്‌,റിയാസ് കരീം വൈസ് പ്രസിഡന്റ്


മൊഗ്രാൽ. മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞദിവസം ചേർന്ന(11/09/25)  ജനറൽബോഡിയോഗത്തിലാണ് തീരുമാനം.

 ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജെ ജയറാം സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ വിനി കണക്ക് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ബിജു പയ്യാടക്കത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 ലത്തീഫ് കൊപ്പളം ഏകകണ്ഠേന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി എ മുഹമ്മദ് പേരാലിനെ പരാജയപ്പെടുത്തിയാണ് റിയാസ് കരീം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ഉൾപ്പെടെ മറ്റു ഭാരവാഹികൾ അധ്യാപകരാണ്.

 മൊഗ്രാൽ സ്കൂളിൽ നടന്ന സാമ്പത്തിക തിരിമറിയിൽ സ്കൂളിന് നഷ്ടപ്പെട്ട വികസന ഫണ്ട് തിരിച്ച് കിട്ടാൻ ശക്തമായ തുടർനടപടികളുമായി മുന്നോട്ടുപോകണമെന്ന് ജനറൽബോഡിയോഗം ഏകകണ്ഠേന ആവശ്യപ്പെട്ടു.

 എസ്.എം.സി ചെയർമാൻ ആരിഫ് ടിഎം,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,മദർ പി ടി എ പ്രസിഡണ്ട് റംലാ- സലാം, അധ്യാപകരായ ഷമീമ,ഫർസാന, റൈഹാന,ജാൻസി ചെല്ലപ്പൻ,നസ്‌റുൽ ഇസ്ലാം പിടിഎ-എസ്എംസി അംഗങ്ങളായ എച്ച് എം കരീം,പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്,നജീബുന്നിസ, റംസീന തുടങ്ങിയവർ സംബന്ധിച്ചു.

No comments