അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഡോ. റുഖിയ മുഹമ്മദ് കുഞ്ഞിയെ ആദരിക്കും
മൊഗ്രാൽ : ഇശൽഗ്രാമത്തിൽ നിന്നുള്ള മാതൃകാ അധ്യാപികയും ഇംഗ്ലീഷ് സാഹിത്യത്തിൽ അന്തർദേശീയ തലത്തിൽ തന്നെ മികച്ച നേട്ടം കൊയ്യുകയും ചെയ്ത ഡോ. റുഖിയ മുഹമ്മദ് കുഞ്ഞിയെ മൊഗ്രാൽ ദേശീയവേദി അധ്യാപക ദിനത്തിൽ ആദരിക്കും. അധ്യാപനവൃത്തിയിലും എഴുത്തിന്റെ മേഖലയിലും ഒരുപോലെ തിളങ്ങുന്ന ഡോ.റുഖിയ മുഹമ്മദ് കുഞ്ഞി അവാർഡുകളുടെ തോഴിയായാണ് അറിയപ്പെടുന്നത്.
കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. റുഖിയ ഇംഗ്ലീഷ് കവിയത്രി കൂടിയാണ്.
ഏറ്റവും അവസാനമായി മഹിളാരത്നം വുമൺ എംപവർമെന്റ് അവാർഡ്-2025 കരസ്ഥമാക്കിയ റുഖിയയുടെ ഇംഗ്ലീഷ് കവിതകളും പ്രബന്ധങ്ങളും ഇതിനകം തന്നെ ഏറെ പ്രചാരം നേടിയവയാണ്.
ഇശൽഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് അധ്യാപന രംഗത്ത് മാതൃകാപരമായ സേവനം നടത്തി മുന്നേറുന്ന ഡോ. റുഖിയ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറും ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരിയുമാണ്.
Post a Comment