JHL

JHL

പോലീസ് ഉരുട്ടൽ കുമ്പളയിലും ; ആരിക്കാടി സ്വദേശി മൻസൂറിനെ കുമ്പള സി ഐ ജിജീഷ് കുനിച്ചു നിർത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി

കുമ്പളയിൽ യുവാവിനെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം.കുമ്പള:  ആരിക്കാടിയിൽ യുവാവിനെ റോഡിൽ കുനിച്ചു നിർത്തി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സിഐ ജിജീഷ് മർദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.

 വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കൊണ്ടുപോയതിനാണ് മൻസൂറിനെ പിടികൂടി മർദിച്ചതെന്നാണ് ആരോപണം. വീടു പണി നടക്കുകയാണെന്നും ഇതിനാവശ്യമായ മണലാണ് കൊണ്ടുപോയതെന്നും മൻസൂർ പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ സാധിക്കുന്ന കേസായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി. റിമാൻഡിലായ മൺസൂർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ ഭയമാണെന്നു മൻസൂർ പറഞ്ഞു. അതേ സമയം, സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി പറഞ്ഞു.


No comments