JHL

JHL

നമസ്ക്കാരനിഷ്ട ; പെറുവാട് കടപ്പുറം അൽ ബദ്രിയ ജുമാ മസ്ജിദിൽ കുട്ടികൾക്ക് സമ്മാനമായി സൈക്കിളുകൾ

കുമ്പള : 2024 നബിദിന പരിപാടിക്ക്  അഞ്ചുനേരം  നിസ്കരിക്കുന്ന കുട്ടികൾക്കുവേണ്ടി പ്രഖ്യാപിച്ച സൈക്കിൾ നബിദിയന പരിപാടിയിൽ വിതരണം ചെയ്തു.  ഒരു വർഷം  നിസ്കാരം കൃത്യമായി നിർവഹിച്ച അഞ്ച് കുട്ടികൾക്കാണ്  പെറുവാട് കടപ്പുറം ജനകീയ കൂട്ടായ്മ കൂട്ടായ്മ  സൈക്കിൾ സമ്മാനമായി നല്കിയത്.  
റിയാൻ, റഹ്‌മാൻ, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അജാസ്, മിദ്‌ലാജ് എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്. 
 അടുത്ത വർഷവും കൃത്യമായി നിസ്കാരം നിർവഹിക്കുന്ന കുട്ടികൾക്ക് സൈക്കിൾ വിതരണം നൽകാൻ പെർവാട് കടപ്പുറം ജനകീയ കൂട്ടായ്മ തീരുമാനിച്ചു.

No comments