JHL

JHL

പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങി നാടെങ്ങും നബിദിനാഘോഷവും, നബിദിന റാലികളും


മൊഗ്രാൽ.പ്രവാചകർ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തെ വരവേറ്റ് നാടും,നഗരങ്ങളിലും നബിദിന റാലികൾ. പോലീസ്  അധികാരികളുടെ നിർദ്ദേശം പാലിച്ചു കൊണ്ടാണ് ഗതാഗത തടസ്സമുണ്ടാക്കാത്ത വിധത്തിൽ മൊഗ്രാലിലെ ആറോളം മദ്രസകളിലെ കുട്ടികളും,മുതിർന്നവരും അണിനിരന്ന നബിദിന റാലികൾ സംഘടിപ്പിച്ചത്.
സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബി(സ)യുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് നബിദിനാഘോഷ പരിപാടികൾ കൊണ്ടാടുന്നത്. പ്രവാചകന്റെ ചരിത്രവും, ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ നബിയുടെ മദ്ഹ് കീർത്തനങ്ങൾ പാടിയും,പറഞ്ഞും കൊണ്ടാണ് നബിദിന റാലികളെ  ധന്യമാക്കിയാണ്.


മൊഗ്രാൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസ,മൊഗ്രാൽ ടൗൺ ഷാഫി ജുമാമസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ,മുഹ് യദ്ദീൻ ജുമാ മസ്ജിദ് നൂറുൽഹുദാ മദ്രസ,ചളിയങ്കോട് ജുമാമസ്ജിദ് ശറഫുൽ ഇസ്ലാം മദ്രസ,നാങ്കി ജുമാമസ്ജിദ് ബദ്റുൽ ഉലു മദ്രസ,മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ തുടങ്ങിയ മദ്രസകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന നബിദിന റാലിക്ക് അതാത് മദ്രസ കമ്മിറ്റി ഭാരവാഹികളും, മദ്രസ അധ്യാപകരും നേതൃത്വം നൽകി.

No comments