JHL

JHL

ഉപ്പള ദേശീയപാതയിൽ മേൽപാതയുടെ അടിഭാഗം ഇളകി വീണു; വ്യാപാരികളും നാട്ടുകാരും ഭീതിയിൽ

ഉപ്പള ∙ ദേശീയപാതയിൽ ഉപ്പള ബസ് സ്റ്റാൻഡിന് എതിർ ഭാഗം മേൽപാതയുടെ അടിഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പരിസരത്തെ വ്യാപാരികളും നാട്ടുകാരും ഭീതിയിൽ. 6 മാസം മുൻപാണ് ദേശീയപാതയിലെ മേൽപാത തുറന്നു കൊടുത്തത്. ഇതിലൂടെയാണ് വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മേൽപാലത്തിന്റെ അടിഭാഗത്ത് നിന്ന് ഒരു അടി വരെ ഇളകി വീണത്. രാത്രിയായതിനാൽ ആൾക്കാരില്ലാത്തതും വാഹനങ്ങൾ കുറഞ്ഞതും അപകടം ഒഴിവാക്കി.

സർവീസ് റോഡിൽ നിന്ന് 20 അടി വരെ ഉയരത്തിലാണ് മേൽപാത. ഭാരം കൂടിയ വാഹനങ്ങൾ പോകുമ്പോൾ പൊട്ടി ഇളകി വീണതാകാമെന്ന് സംശയിക്കുന്നു. തൊട്ടടുത്ത മറ്റു ഭാഗത്ത് ഇളകിയ നിലയിലും കാണപ്പെടുന്നു. ഇതോടെ പരിസരത്തെ കടക്കാരും യാത്രക്കാരും ഭീതിയിലാണ്. തകരാനുള്ള കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments